ഇന്ത്യ- ശ്രീലങ്ക മത്സരത്തിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യവുമായി വിമാനം;പ്രതിഷേധവുമായി ഐസിസി

ലീഡ്‌സ് : ഇന്നലെ ഹെഡിങ്‌ലി സ്റ്റേഡിയത്തില്‍ നടന്ന് ഇന്ത്യ- ശ്രീലങ്ക ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യയ്‌ക്കെതിരായ രാഷ്ട്രീയ സന്ദേശമെഴുതിയ ബാനറുമായി വിമാനം പറന്നതു വിവാദമായി.

ശ്രീലങ്കയുടെ മൂന്നാം ഓവറിനിടെയാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യവുമായി 3 തവണയാണു വിമാനം സ്റ്റേഡിയത്തിന് മുകളിലൂടെ പറന്നത്. ‘കശ്മീരിനു നീതി നല്‍കുക’,’ ഇന്ത്യ വംശഹത്യ അവസാനിപ്പിക്കുക, കശ്മീരിനെ സ്വതന്ത്രമാക്കുക’ എന്ന മുദ്രാവാക്യം എഴുതി ബാനറുമായാണ് വിമാനം പറന്നത്. ഒടുവില്‍ ക്രിക്കറ്റിന് ആശംസ നേര്‍ന്നും വിമാനമെത്തി.

സംഭവത്തില്‍ പ്രതിഷേധിച്ച് ഐസിസി പത്രക്കുറിപ്പ് ഇറക്കി. എന്നാല്‍ ഇന്ത്യയുടെ 22-ാം ഓവറില്‍ ‘ഇന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ സഹായിക്കുക’ എന്നെഴുതിയ ബാനറുമായും വിമാനം പറന്നു. എന്നാല്‍ ഹിറ്റ് മാന്‍രാഹുല്‍ ശര്‍മ് സെഞ്ച്വറി നേടിയതിന് ശേഷം ‘ലവ് ക്രിക്കറ്റ്, ലവ് മുംതാസ് ‘ എന്ന് എഴുതിയ ബാനറുമായും വിമാനം സ്റ്റേഡിയത്തിന് മുകളിലൂടെ പറന്നു.

ലോകകപ്പ് വേദികളില്‍ രാഷ്ട്രീയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഐസിസി അറിയിച്ചു. ആദ്യ സംഭവമുണ്ടായപ്പോള്‍, സമാന സംഭവം ആവര്‍ത്തിക്കില്ലെന്ന് പൊലീസ് ഉറപ്പു നല്‍കിയിരുന്നെന്നും ഐസിസി അറിയിച്ചു.

കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാന്‍ പാക്കിസ്ഥാന്‍ മത്സരം നടക്കുന്നതിനിടെ, പാക്ക് പ്രവിശ്യയായ ബലൂചിസ്ഥാന് സ്വാതന്ത്ര്യം നല്‍കുക എന്നെഴുതിയ ബാനറുമായി ചെറുവിമാനം പറന്നതു വിവാദമായിരുന്നു.

Top