കൊറോണ മഹാമാരി: പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസ് ബാധ മഹാമാരിയെന്ന് പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് ബാധിതരുടെ എണ്ണം ചൈനയ്ക്ക് പുറത്ത് രണ്ടാഴ്ചയ്ക്കിടെ വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം. വിവിധ ലോകരാജ്യങ്ങളില്‍ രോഗം ഒരേസമയം വ്യാപിക്കുന്ന സാഹചര്യത്തിലാണ് അതിനെ മഹാമാരിയെന്ന് വിലയിരുത്തുന്നത്.

വിവിധ രാജ്യങ്ങള്‍ വൈറസ് വ്യാപനത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന നേരത്തെ ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Top