ലോകത്തെ ആദ്യത്തെ ആസ്‌ട്രോ ടര്‍ഫ് ക്രിക്കറ്റ് മൈതാനം പാകിസ്ഥാനില്‍ ഉയര്‍ന്നു

Etihad Stadium

ബലൂചിസ്ഥാന്‍: ലോകത്തെ ആദ്യത്തെ ആസ്‌ട്രോ ടര്‍ഫ് ക്രിക്കറ്റ് മൈതാനം പാകിസ്ഥാനില്‍ ഉയര്‍ന്നു. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലാണ് ഈ മൈതാനം പണി കഴിപ്പിച്ചിരിക്കുന്നത്. സാധാരണ ക്രിക്കറ്റ് മത്സരങ്ങള്‍ പുല്ലുകളുള്ള മൈതാനത്താണ് നടത്തുന്നത് എന്നാല്‍ ബലൂച്ചിസ്ഥാനിലെ ഈ പുതിയ ക്രിക്കറ്റ് ഗ്രൗണ്ടില്‍ കൃത്രിമ പ്രതലത്തിലായിരിക്കും കളി നടക്കുക.

പുല്‍ മൈതാനങ്ങള്‍ പരിപാലിക്കുന്നതിന് ആവശ്യമായ അധികച്ചിലവ് ആസ്‌ട്രോ ടര്‍ഫ് മൈതാനങ്ങള്‍ക്ക് വേണ്ടി വരില്ല എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. പാകിസ്ഥാന്‍ പട്ടാളത്തിന്റെ സഹായത്തോടെ പണിപൂര്‍ത്തിയാക്കിയ മൈതാനത്തിന് അന്താരാഷ്ട്ര പദവി ലഭിക്കാന്‍ അല്പം കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന.

ആസ്‌ട്രോ ടര്‍ഫ് മൈതാനം ക്രിക്കറ്റില്‍ ആദ്യമായതിനാല്‍ ഈ മൈതാനത്തെക്കുറിച്ച് വിശദമായ പഠനം നടത്തിയതിന് ശേഷമേ ഐസിസി ഒരു തീരുമാനത്തിലെത്തൂ. അത് കൊണ്ടു തന്നെ പണി പൂര്‍ത്തിയായെങ്കിലും ആദ്യ മത്സരത്തിനായി ബലൂചസ്ഥാനിലെ ഈ കിടിലന്‍ സ്റ്റേഡിയം കാത്തിരിക്കേണ്ടി വരും

Top