പ്രണയദിനത്തില്‍ പ്രണയവുമായി വേള്‍ഡ് ഫെയ്മസ് ലവര്‍; നാളെ തിയേറ്ററുകളില്‍

വിജയ് ദേവെരെകൊണ്ട നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം വേള്‍ഡ് ഫെയ്മസ് ലവര്‍ നാളെ തിയേറ്ററുകളില്‍ എത്തും. ക്രാന്തി മാധവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാലന്‍ന്റൈന്‍ ദിനത്തില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ മലയാളം ട്രെയ്‌ലറും നേരത്തെ പുറത്തിറക്കിയിരുന്നു.

ചിത്രത്തില്‍ നായികയായി എത്തുന്നത് ഐശ്വര്യ രാജേഷ് ആണ്. റാഷി ഖന്ന, ഇസബെല്ല ലെറ്റെ, കാതറിന്‍ ട്രീസ എന്നിവരും ട്രെയ്‌ലറില്‍ വിജയ് ദേവെരെകൊണ്ടയ്ക്കൊപ്പം എത്തിയിരുന്നു.

ക്രാന്തി മാധവ് ആണ് തിരക്കഥ ഒരുക്കിയത്. ക്രിയേറ്റിവ് കൊമേര്‍ഷ്യല്‍സിന്റെ ബാനറിലാണ് ചിത്രം ഒുങ്ങുന്നത്. സംഗീതം നിര്‍വഹിച്ചത് ഗോപി സുന്ദര്‍ ആണ്.

Top