ലോക സാമ്പത്തിക ഉച്ചകോടി; യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: വരാനിരിക്കുന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ അടുത്തയാഴ്ച നടക്കാനിരിക്കുന്ന ലോകസാമ്പത്തിക ഉച്ചകോടിയിലേക്ക് പ്രതിനിധി സംഘത്തിനൊപ്പമുള്ള പര്യടനത്തില്‍ നിന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ്ട്രംപ് പിന്‍വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ട്രംപിന്റെ അഭാവത്തില്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയും ട്രഷറി സെക്രട്ടറി സ്റ്റീവ് നുഷിനുമാണ് സംഘത്തെ നയിക്കുന്നതെന്ന് യുഎസ് വൃത്തങ്ങള്‍ അറിയിച്ചു.

Top