വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്റെ ഏഷ്യ പസഫിക്ക് റീജിയണല്‍ മേധാവിയായി ഇന്ത്യ

ന്യൂഡല്‍ഹി: വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്റെ ഏഷ്യ പസഫിക്ക് റീജിയണല്‍ മേധാവിയായി ഇന്ത്യയെ തെരഞ്ഞെടുത്തതായി കേന്ദ്ര ധനകാര്യമന്ത്രാലയം അറിയിച്ചു. രണ്ട് വര്‍ഷമാണ് കാലാവധി. 2020 ജൂണില്‍ കാലാവധി അവസാനിക്കും.

ആറ് മേഖലകളിലായാണ് സംഘടന വിഭജിച്ചിരിക്കുന്നത്. ഡബ്യൂസിഒ കൗണ്‍സിലില്‍ തെരഞ്ഞെടുക്കപ്പെട്ട വൈസ് ചെയര്‍പേഴ്‌സണാണ് ഓരോ മേഖലകളുടെയും പ്രതിനിധി. വൈസ് ചെയര്‍ സ്ഥാനം ലഭിച്ചതിനു പിന്നാലെ വാണിജ്യസംഘടനയായ സിഐഐയും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് ചേര്‍ന്ന് സംയുക്തമായി നാളെ പരിപാടി സംഘടിപ്പിക്കും.

Top