ലോകകപ്പ്; ആദ്യ മത്സരത്തിലെ വിജയം ഏറെ സന്തോഷം നല്‍കുന്നു എന്ന് ഇംഗ്ലണ്ട് നായകന്‍

ന്നലെ ഇംഗ്ലണ്ടിലെ കെന്നിംഗ്ടണ്‍ ഓവലില്‍ ക്രിക്കറ്റ് ലോകകപ്പിന് തിരിശീല ഉയര്‍ന്നപ്പോള്‍ ആദ്യ പോരാട്ടം ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയും തമ്മിലായിരുന്നു. ആദ്യ മത്സരം കഴിഞ്ഞപ്പോള്‍ ഉദ്ഘാടന മത്സരം വിജയിച്ച് തുടങ്ങാനായത് ഏറെ സന്തോഷം നല്‍കുന്നു എന്ന് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ പറഞ്ഞു. വിചാരിച്ച രീതിയില്‍ ബാറ്റ് ചെയ്യാനായില്ലെങ്കിലും മികച്ച സ്‌കോറിലേക്ക് ടീം നീങ്ങിയെന്നത് മത്സരത്തിന്റെ ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ടീമിനു ഏറെ ആത്മവിശ്വാസം പകര്‍ന്നുവെന്നും ഓയിന്‍ മോര്‍ഗന്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി തന്റെ ടീമിന് ലഭിച്ച അനുഭവസമ്പത്താണ് ഈ കളിയില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ സാധിച്ചതെന്നും ടീമിന്റെ മികച്ച പ്രകടനത്തില്‍ താന്‍ വളരെ സന്തുഷ്ടനാണെന്നും താരം പറഞ്ഞു.

ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 104 റണ്‍സിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് 50 ഓവറില്‍ 311/8 എന്ന സ്‌കോര്‍ നേടിയപ്പോള്‍, ദക്ഷിണാഫ്രിക്കയുടെ മറുപടി 207 റണ്‍സില്‍ അവസാനിച്ചു. ബാറ്റിംഗിലും ബോളിംഗിലും, ഫീല്‍ഡിംഗിലും തിളങ്ങിയ ഇംഗ്ലണ്ടിന്റെ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സാണ് കളിയിലെ താരമായത്.

Top