ലോകകപ്പ്; വിജയത്തിന്റെ മധുരത്തിലും അല്‍പം കയ്പുമായി വെസ്റ്റ് ഇന്‍ഡീസ്

12ാം ക്രിക്കറ്റ് ലോകകപ്പ് സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയം ആയിരന്നെങ്കിലും വെസ്റ്റ് ഇന്‍ഡീസിന് നിരാശ. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസലിന് കാല്‍ക്കുഴയ്ക്കേറ്റ പരിക്കാണ് വിന്‍ഡീന്റെ വിജയത്തിന്റെ മധുരം കുറയ്ക്കുന്നത്.

വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഇതുവരെ റസലിന്റെ പരിക്കിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. മൂന്ന് ഓവറില്‍ വെറും നാല് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി മത്സരത്തില്‍ റസല്‍ തിളങ്ങിയിരുന്നു. മത്സരത്തില്‍ പാക്ക് ടീമിന്റെ ഫഖര്‍ സമനെയും ഹാരിസ് സൊഹൈലിനെയും പുറത്താക്കിയത് റസലായിരുന്നു. ഏകദിനത്തില്‍ 1000 റണ്‍സ് തികയ്ക്കാന്‍ രണ്ട് റണ്‍സ് മാത്രം അകലെയാണ് റസല്‍.

Top