ലോകകപ്പ്; സെമിയില്‍ എത്തുന്ന നാല് ടീമുകളെ പ്രവചിച്ച് വഹാബ് റിയാസ്

ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ സെമിയിലെത്തുന്ന നാല് ടീമുകളെ പ്രവചിച്ച് പാക്ക് പേസര്‍ വഹാബ് റിയാസ്. ഇന്ത്യ, പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ ടീമുകളായിരിക്കും ലോകകപ്പ് സെമിയിലെത്തുക എന്നാണ് റിയാസിന്റെ പ്രവചനം.

2015 ലെ ഏകദിന ലോകകപ്പില്‍ റിയാസ് മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. എന്നാല്‍ റിയാസ് ഈ പ്രാവിശ്യം പാകിസ്ഥാന്റെ ലോകകപ്പ് ടീമില്‍ ഇടം പിടിച്ചിട്ടില്ല. താന്‍ കളിക്കുന്നില്ലെങ്കിലും പാക്കിസ്ഥാന്‍ ഇത്തവണ ലോകകപ്പ് സ്വന്തമാക്കുമെന്നാണ് റിയാസ് പറയുന്നത്. മാത്രമല്ല ലോകകപ്പിന്റെ സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ടും, ഇന്ത്യയും, ഓസ്‌ട്രേലിയയും എത്തുമെന്നും റിയാസ് പറയുന്നു.

2019ലെ ലോകകപ്പില്‍ മികച്ച ടീമിനെ തന്നെയാണ് പാക്കിസ്ഥാന്‍ ഇറക്കുന്നത്. മെയ് 31ന് വെസ്റ്റിന്‍ഡീസിനെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ പോരാട്ടം.

Top