ലോകകപ്പ് ടോപ് സ്‌കോറര്‍ ആരായിരിക്കും…? പ്രവചനവുമായി സ്റ്റുവര്‍ട്ട് ബ്രോഡ്

രാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ടോപ് സ്‌കോറര്‍ ആരാകുമെന്ന് പ്രവചിച്ച് സ്റ്റുവര്‍ട്ട് ബ്രോഡ്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടായിരിക്കും ലോകകപ്പിലെ ടോപ് സ്‌കോററെന്നാണ് പേസ് ബൗളറായ സ്റ്റുവര്‍ട്ട് പറയുന്നത്.

2015 ലോകകപ്പില്‍ ബ്രോഡ് കളിച്ചിരുന്നുവെങ്കിലും ടീം നേരത്തെ തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. പിന്നീട് ഇംഗ്ലണ്ട് ടീമില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നപ്പോള്‍ പുറത്തായ ഒരു താരം ബ്രോഡായിരുന്നു. 2016ലാണ് ബ്രോഡ് അവസാനമായി ഇംഗ്ലണ്ടിനായി ഏകദിനം കളിച്ചത്. ഈ മാസം 30ന് ആരംഭിക്കുന്ന ലോകകപ്പില്‍ ആദ്യ മത്സരം ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ്.

Top