ലോകകപ്പ്; ഇന്ത്യന്‍ ടീമിനെ ഏപ്രില്‍ 15ന് പ്രഖ്യാപിക്കും

ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുളള ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ ഏപ്രില്‍ 15ന് പ്രഖ്യാപിക്കും. മുംബൈയില്‍ ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കും ടീം അംഗങ്ങളെ പ്രഖ്യാപിക്കുന്നത്. സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലി
അടക്കമുള്ളവര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ലോകകപ്പിന്റെ ഫൈനല്‍ ജൂലൈ പതിനാലിന് ലോര്‍ഡ്സില്‍ വെച്ചാണ് നടക്കുന്നത്. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളി ദക്ഷിണാഫ്രിക്കയാണ്. ജൂണ്‍ അഞ്ചിന് വൈകീട്ട് മൂന്ന് മണിക്കാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്. ജൂണ്‍ 9ന് ഓസ്ട്രേലിയയെ നേരിടുന്ന ഇന്ത്യ,13ന് ന്യൂസിലന്‍ഡുമായും ഏറ്റുമുട്ടും. ജൂണ്‍ 16ന് ഇന്ത്യ പാകിസ്ഥാനെയും നേരിടും.

ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, വെസ്റ്റന്‍ഡീസ് എന്നീ പത്ത് ടീമുകളാണ് ലോകകപ്പില്‍ പോരാട്ടത്തിനിറങ്ങുന്നത്.

Top