ലോകകപ്പ്: നാലാം നമ്പറിന്റെ കാര്യത്തില്‍ തീരുമാനമായെന്ന്‌ സൂചന നല്‍കി ഇന്ത്യന്‍ നായകന്‍

മെയ് 30ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷന്റെ കാര്യത്തില്‍ തീരുമാനമായെന്ന് സൂചന. ഇന്നലെ നടന്ന ഇന്ത്യ-ബംഗ്ലാദേശ് സന്നാഹ മത്സരത്തിന്‌ ശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയാണ് നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷന്റെ കാര്യത്തില്‍ തീരുമാനമായി എന്ന് അറിയിച്ചത്.

ബംഗ്ലാദേശിനെതിരെ നടന്ന സന്നാഹ മത്സരത്തില്‍ 99 പന്തില്‍ 108 റണ്‍സ് എടുത്ത് തകര്‍പ്പന്‍ സെഞ്ചുറി നേടിയ കെ എല്‍ രാഹുല്‍ ലോകകപ്പില്‍ നാലാം നമ്പരില്‍ ബാറ്റ് ചെയ്യുമെന്നാണ് കൊഹ്ലി പറഞ്ഞത്.

‘ഇന്ന് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പോസിറ്റീവായിട്ടുള്ള കാര്യം നാലാം നമ്പറില്‍ കെഎല്‍ രാഹുലിന്റെ പ്രകടനമാണ്. അവന്‍ ക്ലാസ് ബാറ്റ്സ്മാനാണ്, അതുകൊണ്ട് തന്നെ രാഹുല്‍ റണ്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്’ മത്സരശേഷം വിരാട് കൊഹ്ലി പറഞ്ഞു.

Top