ലോകകപ്പ്; ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

2019 ലെ ലോകകപ്പ് ടീമിനുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇപ്രാവിശ്യത്തെ ശ്രീലങ്കന്‍ ടീമിന്റെ ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നയാണ്. ലസിത് മലിംഗയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും ഒഴിവാക്കിയാണ് കരുണരത്‌നെയെ ക്യാപ്റ്റനാക്കിയത്.

മെയ് 30ന് ഇംഗ്ലണ്ടില്‍ ആരംഭിക്കുന്ന ലോകകപ്പില്‍ ജൂണ്‍ ഒന്നാം തീയതിയാണ് ശ്രീലങ്കയുടെ ആദ്യ മത്സരം. ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡ് ആണ് ശ്രീലങ്കയുടെ എതിരാളി.

ദിമുത് കരുണരത്‌നെ (ക്യാപ്റ്റന്‍), ആവിഷ്‌ക ഫെര്‍ണാണ്ടോ, ലാഹിരു തിരിമാനെ, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, ഏഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസില്‍വ, ജെഫ്രി വാന്‍ഡെര്‍സെ, തിസാര പെരേര, ഇസുരു ഉഡാന, ലസിത് മലിംഗ, സുരംഗ ലക്മല്‍, നുവാന്‍ പ്രദീപ്, ജീവന്‍ മെന്‍ഡിസ്, മിലിന്ദ സിരിവര്‍ധനെ എന്നിവരാണ് ലോകകപ്പിനുള്ള ശ്രീലങ്കന്‍ ടീം.

Top