ലോകകപ്പ് ; ബംഗ്ലാദേശിനെതിരെ ബോളിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക

ഇംഗ്ലണ്ടിലെ കെന്നിംഗ്ടണ്‍ ഓവലില്‍ നടക്കുന്ന 12-ാം ലോകകപ്പിലെ അഞ്ചാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും ബംഗ്ലദേശും ഏറ്റുമുട്ടും.ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിംഗ് തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്ക സൂപ്പര്‍ താരം ഹഷീം അംലയ്ക്ക് പകരം ഡേവിഡ് മില്ലറാണ് കളിക്കുന്നത്. ഡ്വെയിന്‍ പ്രിട്ടോറിയസിന് പകരം പേസ് ബൗളിംഗ് ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസും ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

കഴിഞ്ഞ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ ഇന്ത്യയോട് തോറ്റ് മടങ്ങിയ ബംഗ്ലാദേശിന് ആദ്യ മത്സരമാണിത്. ബംഗ്ലാദേശ് മികച്ച ടീമിനെ തന്നെയാണ് ഇത്തവണ കളത്തില്‍ ഇറക്കിയിരിക്കുന്നത്. പരിക്കിനെത്തുടര്‍ന്ന് ആദ്യ മത്സരത്തില്‍ കളിച്ചേക്കില്ലെന്ന് കരുതിയിരുന്ന തമീം ഇഖ്ബാല്‍ ടീമിലുണ്ട്.അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യയോട് 95 റണ്‍സിന് തോറ്റിരുന്നു.

ബംഗ്ലാദേശ് ടീം – തമീംഇഖ്ബാല്‍, സൗമ്യ സര്‍ക്കാര്‍, ഷക്കീബ് അല്‍ഹസന്‍, മുഷ്ഫിഖുര്‍ റഹീം, മൊഹമ്മദ് മിഥുന്‍, മഹ്മദുള്ള, മൊസാദക് ഹൊസൈന്‍, മെഹിദി ഹസന്‍ മൊഹമ്മദ് സൈഫുദ്ദീന്‍, മഷ്‌റഫി മൊര്‍ത്താസ (ക്യാപ്റ്റന്‍), മുസ്താഫിസുര്‍ റഹ്മാന്‍.

ദക്ഷിണാഫ്രിക്ക ടീം – ക്വിന്റണ്‍ ഡികോക്ക്, ഐഡന്‍ മാര്‍ക്രം, ഫാഫ് ഡുപ്ലെസിസ് (ക്യാപ്റ്റന്‍), റാസി വാന്‍ഡര്‍ ഡസന്‍, ജെ പി ഡുമിനി, ഡേവിഡ് മില്ലര്‍ ഫ്‌ലെഖ്‌ലുക്വായോ, ക്രിസ് മോറിസ് കാഗിസോ റബാഡ, ലുങ്കി എംഗിഡി, ഇമ്രാന്‍ താഹിര്‍.

Top