ലോകകപ്പില്‍ മോശം പ്രകടനമാണ് ദക്ഷിണാഫ്രിക്ക കാഴ്ച വെയ്ക്കുന്നത്; ഫാഫ് ഡു പ്ലെസി

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ കളി മോശമാണെന്ന് തുറന്ന് പറഞ്ഞ് നായകന്‍ ഫാഫ് ഡു പ്ലെസി.ഇന്നെല പാക്കിസ്ഥാനെ നേരിട്ട ദക്ഷിണാഫ്രിക്ക 49 റണ്‍സിന് പരാജയപ്പെട്ടിരുന്നു. മത്സരത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു താരം. മത്സരത്തില്‍ മികച്ച രീതിയില്‍ ബൗളിംഗ് മികവ് കാഴ്ചവെച്ചങ്കിലും തങ്ങള്‍ നല്ല രീതിയില്‍ പാക്കിസ്ഥാനെതിരെ പന്തെറിഞ്ഞില്ലെന്നും ഫാഫ് പറഞ്ഞു.

ബൗളിംഗിലെ പിഴവ് ബാറ്റിംഗിലും ടീമിന് നേരിട്ടു. മികച്ച തുടക്കം ആവിശ്യമായ ഘട്ടത്തില്‍ അതിന് സാധിച്ചില്ല. കൂട്ടുകെട്ടുകള്‍ മുന്നോട്ട് കൊണ്ടുപോകേണ്ട ഘട്ടത്തില്‍ വിക്കറ്റുകള്‍ കൈമോശം വരുത്തിയതാണ് ബാറ്റിംഗിലെ പോരായ്മയെന്നും ഫാഫ് ഡു പ്ലെസി പറഞ്ഞു.

Top