ലോകകപ്പ്; നാലാം സ്ഥാനത്ത് കളിക്കേണ്ടതാരെന്ന അഭിപ്രായവുമായി ധവാന്‍

ലോകകപ്പ് ആരംഭിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കേ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ആരെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ക്രിക്കറ്റ് പ്രമുഖര്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ഇപ്പോളിതാ നാലാം നമ്പറില്‍ ആര് കളിക്കണമെന്ന കാര്യത്തില്‍ അഭിപ്രായവുമായ് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍.

പരിശീലകനും, ക്യാപ്റ്റനുമാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നതിന്റെ അവസാന വാക്കെന്നും, നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യണമെന്ന് അവര്‍ തീരുമാനിക്കുമെന്നും പറയുന്ന ധവാന്‍, ഇങ്ങനെ കൂട്ടിച്ചേര്‍ത്തു. ‘ ഇനി ഇക്കാര്യത്തില്‍ ചര്‍ച്ചകളുടെ ആവശ്യമില്ല. ഇപ്പോള്‍ ടീമില്‍ വിജയ് ശങ്കറും, രാഹുലുമുണ്ട്. അവര്‍ നാലാം നമ്പറില്‍ കളിക്കാന്‍ അനുയോജ്യരാണ്. ക്യാപ്റ്റനും, കോച്ചും പറയുന്നത് പോലെയാകും ഇക്കാര്യത്തില്‍ അവസാന തീരുമാനം. അവര്‍ തിരഞ്ഞെടുക്കുന്ന താരം നാലാം നമ്പറില്‍ കളിക്കും.’ ധവാന്‍ പറഞ്ഞ

Top