ലോകകപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് അവസാനം; ഇനി സെമി ഫൈനല്‍ ടീമുകള്‍ ഇങ്ങനെ …

ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഇന്നലെ അവസാനിച്ചു. ഇനി ടൂര്‍ണമെന്റില്‍ അവശേഷിക്കുന്നത് രണ്ട് സെമിഫൈനലുകളും ഒരു ഫൈനലും ഉള്‍പ്പടെ മൂന്ന് മത്സരങ്ങളാണ്. ഇത്തവണ ലോകപ്പ് സെമി ഫൈനലില്‍ എത്തുന്നത് ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകളാണ്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ഇന്ത്യ, നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിനേയും, രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയ, മൂന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെയുമാണ് ഇത്തവണ സെമിയില്‍ നേരിടുക. ജൂലൈ 9ന് നടക്കുന്ന് ആദ്യ സെമിയില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലാണ് പോരാട്ടം. ജൂലൈ 19ന് നടക്കുന്ന രണ്ടാം സെമിയില്‍ ഒസ്‌ട്രേലിയ ഇംഗ്ലണ്ട് പോരാട്ടം നടക്കും .

Top