ലോകകപ്പ്; സെമിഫൈനലില്‍ ആരൊക്കെ എത്തുമെന്ന് ഗാംഗുലിയുടെ പ്രവചനം

ന്ത്യക്കൊപ്പം ലോകകപ്പ് സെമിയിലേക്ക് ആരൊക്കെ എത്തുമെന്ന പ്രവചനവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യയ്ക്കൊപ്പം, ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ഓസ്ട്രേലിയ എന്നീ ടീമുകള്‍ സെമി ഫൈനലില്‍ എത്തുമെന്നാണ് ഗാംഗുലിയുടെ പ്രവചനം. ആര്‍ക്കും അനായാസം ജയിച്ചു കയറാനാവില്ല. ഏറ്റവും മികച്ച നാല് ടീമുകളാവും ലോകകപ്പ് സെമിയിലേക്ക് എത്തുക. ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ ലോകകപ്പാണ് നടക്കാന്‍ പോകുന്നത് എന്നും ഗാംഗുലി പറഞ്ഞു.

മറ്റേത് ടൂര്‍ണമെന്റിലേയും പോലെ ഫേവറേറ്റുകളാണ് ഇന്ത്യ ലോകകപ്പിലും. ഐപിഎല്ലില്‍ മികച്ച കളി പുറത്തെടുക്കുവാന്‍ ഇതുവരെ സാധിക്കാത്ത സ്പിന്നര്‍ കുല്‍ദീപ് യാദവിനേയും ഗാംഗുലി പിന്തുണയ്ക്കുന്നു. കുല്‍ദീപ് മികച്ച ബൗളറാണ്. ആ മികവ് ലോകകപ്പില്‍ കാണിച്ച് വിക്കറ്റ് വീഴ്ത്തുവാന്‍ കുല്‍ദീപിന് സാധിക്കുമെന്നും ഗാംഗുലി പറയുന്നു.

Top