ലോകകപ്പ് ക്രിക്കറ്റ്;ആദ്യ സെമി ഫൈനലില്‍ 10 ഓവര്‍ പിന്നിട്ടപ്പോള്‍ ഇന്ത്യയ്ക്ക് മുന്നേറ്റം

ലോകകപ്പ് ക്രിക്കറ്റ് ആദ്യ സെമി ഫൈനലില്‍ 10 ഓവര്‍ പിന്നിട്ടപ്പോള്‍ ന്യൂസിലണ്ടിനെ പിന്നിലാക്കി ഇന്ത്യ. 10 ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ വെറും 27 റണ്‍സ് മാത്രമാണ് ന്യൂസിലണ്ടിന് നേടാനായത്. ഒരു റണ്‍സ് നേടുന്നതിനിടെ ഗപ്ടിലിനെ ബുംറ പുറത്താകിയതോടെയും മികച്ച ഫീല്‍ഡിങ്ങിലൂടെയും ന്യൂസിലാന്റിന് മേല്‍ ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.

ന്യൂസിലണ്ട് നായകന്‍ കെയിന്‍ വില്യംസണും ഹെന്റി നിക്കോള്‍സുമാണ് ക്രീസില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ന്യൂസിലാന്റ് 13 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സാണ് എടുത്തിരിക്കുന്നത്.

Top