കനത്ത ദുഖഭാരത്തിലാണ്; എങ്കിലും നിങ്ങള്‍ തന്ന എല്ലാ സപ്പോര്‍ട്ടുകള്‍ക്കും നന്ദിയെന്ന് രോഹിത്

rohith sarma

ലോകകപ്പ് സെമിയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതിന്റെ നിരാശ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.

അരമണിക്കൂര്‍ നേരം ടീം ഇന്ത്യ കാഴ്ചവച്ച മോശം പ്രകടനമാണ് തങ്ങളെ പുറത്താക്കിയതെന്ന് രോഹിത് ഏറ്റുപറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രോഹിതിന്റെ പ്രതികരണം.

ജീവന്‍മരണ ഘട്ടത്തില്‍ ഒരു ടീം എന്ന നിലയില്‍ തങ്ങള്‍ പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം 30 മിനിറ്റ് നേരം കളിച്ച മോശം ക്രിക്കറ്റ് തങ്ങളെ ലോകകപ്പില്‍ നിന്നും പുറത്താക്കി. ഹൃദയം കനത്ത ഭാരത്തിലാണ്, അറിയാം നിങ്ങളുടേതും അതുപോലെ തന്നെയാകുമെന്ന്. നാട്ടില്‍ നിന്നുള്ള പിന്തുണ അതിശയിപ്പിക്കുന്നതായിരുന്നു. ഇന്ത്യ കളിച്ച ഇടമെല്ലാം നീലയില്‍ മുക്കിയ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും രോഹിത് പറഞ്ഞു.

Top