ലോകകപ്പ്; മത്സരങ്ങള്‍ക്ക് തടസ്സമായി മഴ,ബംഗ്ലാദേശ്-ശ്രീലങ്ക മത്സരം വൈകുന്നു

ലോകകപ്പില്‍ മത്സരത്തിന് തടസ്സമായി വീണ്ടും മഴ എത്തി. ഇതോടെ ബംഗ്ലാദേശ്-ശ്രീലങ്ക മത്സരം വൈകുകയാണ്. ഇതുവരെ ടോസ് പോലും ഇടാന്‍ കഴിഞ്ഞിട്ടില്ല.

ശ്രീലങ്ക-പാക്കിസ്ഥാനും തമ്മിലുള്ളതും വെസ്റ്റ് ഇന്‍ഡീസ്-ദക്ഷിണാഫ്രിക്കയും തമ്മിലുള്ളതുമായ രണ്ട് മത്സരങ്ങള്‍ മഴ മൂലം ഉപേക്ഷിച്ചിരുന്നു.
ഇന്നുകൂടി മത്സരം നടന്നില്ലെങ്കില്‍ ലങ്കയുടെ രണ്ടു മത്സരം ഉപേക്ഷിക്കപ്പെടും.

ശ്രീലങ്കയുടെയും ബംഗ്ലാദേശിന്റെയും മൂന്ന് വീതം മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇരുടീമും ഓരോ വിജയം നേടിയിട്ടുണ്ട്. ബംഗ്ലാദേശ് രണ്ടു മത്സരം തോറ്റു. ലങ്ക ഒന്നില്‍ തോല്‍ക്കുകയും പാക്കിസ്ഥാനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാല്‍ ഒരു പോയിന്റ് ലഭിക്കുകയും ചെയ്തു.

Top