ലോകകപ്പ് യോഗ്യത; സമനില കുരുക്കില്‍ ബെല്‍ജിയം, പോര്‍ച്ചുഗല്‍

പാരിസ്: ലോകകപ്പ് യോഗ്യത തേടിയുള്ള യൂറോപിലെ പോരാട്ടങ്ങളില്‍ സമനിലയില്‍ കുരുങ്ങി വമ്പന്മാരായ ബെല്‍ജിയവും പോര്‍ച്ചുഗലും. ലോകഫുട്ബാളിലെ ഒന്നാമന്മാരായ ബെല്‍ജിയം ചെക് റിപ്പബ്ലിക്കിനോടും പോര്‍ച്ചുഗല്‍ സെര്‍ബിയയോടുമാണ് ജയം നഷ്ടപ്പെട്ട് സമനിലയിലായത്. ബെല്‍ജിയം- ചെക് റിപ്പബ്ലിക് കളിയില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ചപ്പോള്‍ പോര്‍ച്ചുഗല്‍- സെര്‍ബിയ പോരാട്ടത്തില്‍ രണ്ടു ഗോളുകള്‍ വീതം ഇരുടീമും നേടി. ബെല്‍ജിയത്തിനായി ലുക്കാക്കുവും ചെക് നിരയില്‍ പ്രോവോദുമാണ് സ്‌കോറര്‍മാര്‍.

കഴിഞ്ഞ കളിയില്‍ നെതര്‍ലന്‍ഡ്‌സിനെ 4-2ന് വീഴ്ത്തിയ തുര്‍ക്കി ഏകപക്ഷീയമായ മൂന്നു ഗോളിന് നോര്‍വേയെയും കടന്ന് രണ്ടു കളികളില്‍ രണ്ടു ജയവുമായി സാധ്യത ശക്തമാക്കി. ഒസാന്‍ തൂഫാന്‍ രണ്ടു ഗോളുമായി തുര്‍ക്കി നിരയില്‍ തിളങ്ങിയപ്പോള്‍ സഗ്‌ലാന്‍ സോയുന്‍സു അവശേഷിച്ച ഗോളിനുടമയായി.

കഴിഞ്ഞ കളിയില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്റെ ക്ഷീണം തീര്‍ത്ത പ്രകടനവുമായി എത്തിയ നെതര്‍ലന്‍ഡ്‌സ് ദുര്‍ബലരായ ലാറ്റ്‌വിയയെ ഏകപക്ഷീയമായ രണ്ടു ഗോളിന് തോല്‍പിച്ചു. ബെര്‍ഗൂയിസ്, ഡി ജോങ് എന്നിവരാണ് ലക്ഷ്യം കണ്ടത്.മറ്റു കളികളില്‍ ക്രൊയേഷ്യ സൈപ്രസിനെയും (10) ലക്‌സംബര്‍ഗ് അയര്‍ലന്‍ഡിനെയും (10) റഷ്യ സ്ലൊവേനിയയെയും (21) ബെലറൂസ് എസ്‌റ്റോണിയയെയും (42) തകര്‍ത്തു.

രണ്ടു കളികള്‍ പൂര്‍ത്തിയായ എ ഗ്രൂപില്‍ സെര്‍ബിയ, പോര്‍ച്ചുഗല്‍ ടീമുകള്‍ നാലു പോയിന്റുമായി മുന്നില്‍നില്‍ക്കുമ്പോള്‍ ഇ ഗ്രൂപില്‍ ചെക് റിപ്പബ്ലിക്, ബെല്‍ജിയം ടീമുകള്‍ അതേ പോയിന്റുമായി ഒന്നും രണ്ടും സ്ഥാനത്തുണ്ട്. നെതര്‍ലന്‍ഡ്‌സ് ഉള്‍പെടുന്ന ഗ്രൂപ് ജിയില്‍ ആറു പോയിന്റുമായി തുര്‍ക്കിയും മോണ്ടിനെഗ്രോയുമാണ് ആദ്യ സ്ഥാനങ്ങളില്‍. ഡച്ച് പടക്ക് മൂന്നു പോയിന്റ് മാത്രമാണ് സമ്പാദ്യം.

 

Top