ലോകകപ്പിലേക്കൊരു ‘പബ്ജി’ അകലം; വൈറലായി ചിത്രങ്ങള്‍

മുംബൈ: ലോകകപ്പ് മത്സരത്തിനായി ഇന്ത്യന്‍ നായകന്‍ വിരാടും സംഘവും കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ടിലേക്ക് തിരിച്ചത്. ഇതിനിടയില്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത് ബി.സി.സി.ഐ. മുംബൈയില്‍ വച്ചു പകര്‍ത്തിയ ഇന്ത്യന്‍ ടീമിന്റെ ചിത്രങ്ങളാണ്.

യുസ്വേന്ദ്ര ചാഹല്‍, എം.എസ്. ധോണി, വിരാട് കൊഹ്ലി, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, കെ.എല്‍. രാഹുല്‍ എന്നിവരടങ്ങുന്നതാണ് ചിത്രം. ഇതില്‍ വീഡിയോ ഗെയിം കളിക്കുന്ന തിരക്കിലാണ് ധോണിയും ഭുവനേശ്വര്‍ കുമാറും ചാഹലും മുഹമ്മദ് ഷമിയും. അത് പബ്ജി തന്നെയാണെന്നാണ് ആരാധകരുടെ വാദം. ഐ.പി.എല്ലിന്റെ ക്ഷീണം പ്രിയ താരങ്ങള്‍ പബ്ജി കളിച്ച് മാറ്റട്ടെയെന്നാണിവരുടെ പക്ഷം.

എം.എസ്. ധോണി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ തുടങ്ങിയ താരങ്ങള്‍ ഐ.പി.എല്ലിന്റെ ഫൈനല്‍ വരെ കളിച്ചവരാണ്. ലോകകപ്പിനിറങ്ങുന്ന മിക്ക താരങ്ങളും 14 മത്സരങ്ങളില്‍ വീതം കളിച്ചിട്ടുണ്ട്. ഇത്തവണ ലോകകപ്പിനു മുന്നോടിയായി പ്രത്യക ടീം ക്യാമ്പ് ബി.സി.സി.ഐ. ഒരുക്കിയിരുന്നില്ല, പകരം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ബി.സി.സി.ഐ. ആവശ്യപ്പെട്ടത്.

Top