ലോകകപ്പില്‍ നിന്ന് വിലക്കില്ല; അഫ്ഗാന്‍ പതാകയ്ക്ക് കീഴില്‍ കളിക്കാന്‍ ടീമിന് അനുമതി

ടി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ പതാകയ്ക്ക് കീഴില്‍ തന്നെ അഫ്ഗാന്‍ ടീം കളിക്കും. താലിബാന്‍ പതാകയ്ക്ക് കീഴില്‍ കളിക്കാന്‍ ടീം തീരുമാനിച്ചിരുന്നെങ്കില്‍ ലോകകപ്പില്‍ നിന്ന് ഐസിസി അഫ്ഗാനിസ്ഥാനെ വിലക്കുമായിരുന്നു. എന്നാല്‍ അഫ്ഗാന്‍ പതാകയ്ക്ക് കീഴില്‍ കളിക്കാന്‍ ബോര്‍ഡ് സമ്മതിച്ചതിനാല്‍ ടീം ലോകകപ്പില്‍ പങ്കെടുക്കും.

ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ഒക്ടോബര്‍ 17ന് ആരംഭിക്കും. ഒക്ടോബര്‍ 23 മുതലാണ് സൂപ്പര്‍ 12 മത്സരങ്ങള്‍ ആരംഭിക്കുക. ഒക്ടോബര്‍ 24ന് ഇന്ത്യ-പാകിസ്താന്‍ മത്സരം നടക്കും. നവംബര്‍ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കും.

യോഗ്യതാ മത്സരങ്ങളില്‍ ഒമാന്‍-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്‌കോട്ട്‌ലന്‍ഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകള്‍. ഗ്രൂപ്പ് എയില്‍ അയര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബര്‍ 22 വരെയാണ് യോഗ്യതാ മത്സരങ്ങള്‍. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുന്ന ടീമുകള്‍ സൂപ്പര്‍ 12ല്‍ കളിക്കും.

 

Top