ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കി ;മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച് പ്രതിഷേധവുമായി പാക്ക്‌ താരം

ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി പാക്ക്‌ താരം ജുനൈദ് ഖാന്‍. മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് താരം തന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയതിന്റെ പ്രതിക്ഷേധം അറിയിച്ചത്. ‘ഒന്നും പറയാനില്ല, സത്യം കയ്‌പേറിയതാണെന്നും’ ട്വീറ്റ് ചെയ്തിട്ടുണ്ട്.എന്നാല്‍ പിന്നീട് ജുനൈദ് ഈ ട്വീറ്റ് നീക്കം ചെയ്തു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ മോശം പ്രകടനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തില്‍ പേസ് ബൗളറായ ജുനൈദ് ഖാനടക്കം മുന്ന് പേര്‍ക്ക് ടീമില്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ആബിദ് അലി, ഫഹീം അഷ്‌റഫ് എന്നിവരാണ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട മറ്റ്‌ രണ്ട് താരങ്ങള്‍.

ജുനൈദിനുപകരം പ്രാഥമിക ടീമില്‍ പേരില്ലാതിരുന്ന മുഹമ്മദ് ആമിറിനെ പാക് ടീമില്‍ ഉള്‍പ്പെടുത്തി. കൂടാതെ ആസിഫ് അലി, വഹാബ് റിയാസ് എന്നിവരും പാക്ക് ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.

Top