ലോകകപ്പ്; ബംഗ്ലാദേശിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലന്‍ഡ്

ലോകകപ്പ് 12ാം സീസണില്‍ ബംഗ്ലാദേശിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ന്യൂസിലന്‍ഡ്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 244 റണ്‍സിന് പുറത്തായപ്പോള്‍, ന്യൂസിലന്‍ഡ് 47.1 ഓവറുകളില്‍ 8 വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി വിജയത്തിലേക്കെത്തുകയായിരുന്നു. ന്യൂസിലന്‍ഡിനെ മുള്‍മുനയില്‍ നിര്‍ത്തിയതിന് ശേഷമാണ് ബംഗ്ലാദേശ് മത്സരത്തില്‍ പരാജയം സമ്മതിച്ചത്. 82 റണ്‍സെടുത്ത സീനിയര്‍ താരം റോസ് ടെയ്‌ലറാണ് കളിയിലെ താരമായത്.

കളിയില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി ഓപ്പണര്‍മാരായ തമീംഇഖ്ബാലും, സൗമ്യ സര്‍ക്കാരും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കി. 45 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ടീം നേടിയത്.

തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തിയ ബംഗ്ലാദേശ് അവസാന നിമിഷം മത്സരത്തിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചനകള്‍ നല്‍കിയെങ്കിലും പ്രതിരോധിക്കാനുണ്ടായിരുന്ന സ്‌കോര്‍ ചെറുതായിരുന്നത് അവര്‍ക്ക് തിരിച്ചടിയായി.

Top