ലോകകപ്പ് ഫൈനല്‍ ; ടോസ് നേടിയ ന്യൂസീലന്‍ഡ് ബാറ്റിങ് തിരഞ്ഞെടുത്തു

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെതിരേ ന്യൂസിലന്‍ഡിനു ബാറ്റിംഗ്. ടോസ് നേടിയ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ആതിഥേയരായ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും ഇതുവരെ ലോകകിരീടം നേടിയിട്ടില്ലാത്തതിനാല്‍ മത്സരത്തില്‍ ആരുജയിച്ചാലും പുതിയൊരു ചാമ്പ്യന്‍ പിറക്കും. ഓസ്ട്രേലിയ, ഇന്ത്യ, വെസ്റ്റിന്‍ഡീസ്, പാകിസ്താന്‍, ശ്രീലങ്ക എന്നിവര്‍ക്കുപുറമേ മറ്റൊരു ചാമ്പ്യന്‍ ടീമുണ്ടാകും.

Top