സിംബാബ്‌വെയ്ക്ക് ഒപ്പം അമേരിക്കയ്ക്കും നാണം കെട്ട തോൽവി

കീര്‍ത്തിപുര്‍: ലോകകപ്പ് ലീഗ് രണ്ടിലെ മത്സരത്തില്‍ 35 റണ്‍സിന് അമേരിക്ക പുറത്ത്. നേപ്പാളാണ് അമേരിക്കയെ തോല്‍പ്പിച്ചത്. എട്ട് വിക്കറ്റിനാണ് നേപ്പാള്‍ ജയിച്ചത്. 12 ഓവര്‍ മാത്രമാണ് അമേരിക്കന്‍ ഇന്നിങ്സ് നീണ്ടത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ചെറിയ സ്‌കോറിന് പുറത്താകുന്ന സിംബാബ്‌വെയുടെ റെക്കോഡിനൊപ്പമാണ് അമേരിക്കയും ഇപ്പോൾ എത്തിയത്.

അമേരിക്കയുടെ ടോപ്സ്‌കോറര്‍ 16 റണ്‍സെടുത്ത ഓപ്പണര്‍ സേവ്യര്‍ മാര്‍ഷലാണ്. അതേസമയം ഒമ്പത് ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കടക്കാതെ പുറത്താവുകയും ചെയ്തു. നാല് പേര്‍ ഒന്നും നേടാതെയുമാണ് മടങ്ങിയത്.

നേപ്പാളിന്റെ സന്ദീപ് ലാമിച്ചാനെ ആറും സുഷന്‍ ഭാരി നാലും വിക്കറ്റാണെടുത്തത്.

Top