‘തനിക്ക് ആ താരത്തിനെതിരെ പന്തെറിയാന്‍ പേടി; വെളിപ്പെടുത്തലുമായി ലസിത് മലിംഗ

Lasith malinga

മുംബൈ: ഒരു ഇന്ത്യന്‍ താരത്തിനെതിരെ പന്തെറിയാന്‍ തനിക്ക് പേടിയാണെന്ന വെളിപ്പെടുത്തലുമായി ശ്രീലങ്കന്‍ ക്രിക്കറ്റര്‍ ലസിത് മലിംഗ. തകര്‍പ്പന്‍ ഫോമിലുള്ള ഹാര്‍ദിക് പാണ്ഡ്യയ്ക്കെതിരെ ലോകകപ്പ് മത്സരത്തില്‍ പന്തെറിയാന്‍ തനിക്ക് ഭയമാണെന്നാണ് ലങ്കന്‍ പേസ് ബൗളറുടെ വെളിപ്പെടുത്തല്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരങ്ങളാണ് മലിംഗയും പാണ്ഡ്യയും.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ പാണ്ഡ്യയുടെ ഇന്നിങ്സിന് പിന്നാലെയാണ് മലിംഗയുടെ പ്രതികരണം. പാണ്ഡ്യ മികച്ച ഫോമിലാണ്. ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ അയാള്‍ക്കെതിരെ പന്തെറിയാന്‍ താന്‍ ഭയക്കുമെന്നുമാണ് മലിംഗ പറഞ്ഞത്. ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ പാണ്ഡ്യയെ അടിച്ചുതകര്‍ക്കാന്‍ വിടരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റോയല്‍ ചാലഞ്ചേഴ്സിനെതിരേ 16 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്സും അടക്കം പാണ്ഡ്യ പുറത്താകാതെ 37 റണ്‍സെടുത്തു. അവസാന 2 ഓവറില്‍ 22 റണ്‍സ് വേണ്ടിയിരിക്കെ, പവന്‍ നേഗിയെറിഞ്ഞ 19-ാം ഓവറില്‍ തന്നെ പാണ്ഡ്യ കളി തീര്‍ത്തു.

Top