ലോകകപ്പിലേക്കുള്ള റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് ഇശാന്ത് ശര്‍മ്മയും

കദിന ലോകകപ്പിനുള്ള റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് ഇശാന്ത് ശര്‍മ്മയും. ഇശാന്തിനെ കൂടാതെ ഋഷഭ് പന്ത്, അമ്പാട്ടി റായുഡു, നവ്ദീപ് സെയ്നി എന്നിവരെയാണ് റിസര്‍വ് താരനിരയില്‍ ബിസിസിഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

‘പേസര്‍ എന്ന നിലയില്‍ നവ്ദീപ് സെയ്നിക്കാണ് പ്രഥമ പരിഗണന. ഇശാന്ത് ശര്‍മ്മയ്ക്ക് രണ്ടാമൂഴവും. നിലവില്‍ ഇശാന്ത് മികച്ച ഫോമിലാണ്. ഐപിഎല്‍ 12-ാം സീസണില്‍ 10 മത്സരങ്ങളില്‍ 10 വിക്കറ്റ് ഇശാന്ത് വീഴ്ത്തിയിട്ടുണ്ട്. 7.65 ആണ് ഇക്കോണമി. ഇന്ത്യക്കായി 80 ഏകദിനങ്ങള്‍ കളിച്ച താരം 115 വിക്കറ്റ് നേടി. എന്നാല്‍ ഇതുവരെ ലോകകപ്പ് കളിക്കാനുള്ള അവസരം ഇശാന്തിന് ലഭിച്ചിട്ടില്ല. മെയ് 30നാണ് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

Top