ലോകകപ്പ്; നാലാം നമ്പറിലേക്ക് രാഹുല്‍ തന്നെ, താരം യോഗ്യനെന്ന് ആരാധകര്‍

kl rahul

മുംബൈ: ഐപിഎല്ലില്‍ സെഞ്ച്വറി നേടിയതോടെ ലോകകപ്പ് ടീമിലെ നാലാം നമ്പര്‍ സ്ഥാനം കെ എല്‍ രാഹുലിന് ഉറപ്പിച്ചതായി ആരാധകര്‍. ഐപിഎല്ലിന് മുമ്പ് വിവാദങ്ങളില്‍ കുരുങ്ങിയ രാഹുല്‍ വീണ്ടും മിന്നും പ്രകടനം കാഴ്ച വച്ച് നാലാം നമ്പറിലേക്ക് എത്താന്‍ യോഗ്യനാവുകയായിരുന്നു.

ഈ മാസം 15നാവും ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നത്. ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ ഐപിഎല്ലിലെ പ്രകടനം പരിഗണിക്കില്ലെന്ന് സെലക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും നാലാം നമ്പര്‍ സ്ഥാനത്ത് സ്ഥിരതയുള്ള താരത്തെ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ ഐപിഎല്ലിലെ പ്രകടനങ്ങള്‍ കൂടി സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കും എന്നാണ് വിലയിരുത്തല്‍.

Top