ലോകകപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നസിനുവേണ്ട നടപടികളെടുത്ത് ബിസിസിഐ

മുംബൈ: ലോകകപ്പ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫിറ്റ്‌നസിന് വേണ്ട നടപടികള്‍ ആരംഭിച്ച് ബിസിസിഐ. ഇന്ത്യന്‍ ടീമിന് ഐപിഎല്‍ കാലയളവില്‍ യാതൊരു പരിക്കുകളും ഉണ്ടാകാതിരിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിരിക്കഴിഞ്ഞു.

ഐപിഎല്ലില്‍ ഇന്ത്യന്‍ താരങ്ങള്‍ വിവിധ ടീമുകളില്‍ കളിക്കുന്നതാണ് ഫിറ്റ്നസ് സംബന്ധിച്ച ആശങ്കകള്‍ സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് പേസര്‍ ബൗളര്‍മാരുടെ കാര്യത്തിലാണ് പരുക്ക് ഭീക്ഷണിയായി നില്‍ക്കുന്നത്. താരങ്ങളുടെ ഫിറ്റ്നസിന് ബിസിസിഐയും ഐപിഎല്‍ ഫ്രാഞ്ചൈസികളും കൂടുതല്‍ ശ്രദ്ധ കൊടുത്തേക്കും. ഫിസിയോ പാട്രിക്കിനൊപ്പം ഇന്ത്യന്‍ ടീം മാനേജ്മെന്റ് താരങ്ങളുടെ വര്‍ക്ക് ലോഡ് നിരീക്ഷിക്കുന്നുണ്ട്. മെയ് 12ന് ഐപിഎല്‍ അവസാനിക്കും. ഇംഗ്ലണ്ടിലും വെയ്സിലുമായി മെയ് 30നാണ് ലോകകപ്പ് ആരംഭിക്കുന്നത്.

Top