ലോകകപ്പില്‍ മത്സരിക്കാന്‍ വേണ്ടത് 16 അംഗ ടീമിനെ; വെളിപ്പെടുത്തലുമായി ഇന്ത്യന്‍ പരിശീലകന്‍

ലോകകപ്പില്‍ പതിനാറംഗ ടീമാണ് വേണ്ടതെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ലോകകപ്പ് പോലെയുള്ള മത്സരങ്ങളില്‍ താരങ്ങള്‍ക്ക് പരിക്കുകള്‍ പറ്റാനുള്ള സാധ്യത വളരെ കൂടുതലാണെന്നു അതിനാല്‍ പതിനഞ്ചംഗ ടീമല്ല വേണ്ടതെന്നും ഒരാളെ കൂടി ഉള്‍ക്കൊള്ളിച്ച് പതിനാറംഗ ടീമാണ് വേണ്ടതെന്നും അത് ബുദ്ധിപൂര്‍വ്വമായ ഒരു നീക്കമാണെന്നും ശാസ്ത്രി പറയുന്നു. ലോകകപ്പ് ടീമില്‍ അവസരം ലഭിക്കാത്ത താരങ്ങള്‍ അതോര്‍ത്ത് കൂടുതല്‍ വിഷമിക്കരുതെന്നും ഇനിയും അവര്‍ക്ക് ധാരാളം അവസരങ്ങള്‍ മുന്നിലുണ്ടെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

താന്‍ ടീം സെലക്ഷനില്‍ ഇടപെടാറില്ലെന്നാണ് ശാസ്ത്രി പറയുന്നത്. എന്തെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ അത് ക്യാപ്റ്റനെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. പതിനാറംഗ ടീമിനെ ലോകകപ്പില്‍ അനുവദിക്കുന്നതാണ് ഏറ്റവും നല്ലത്. ഒന്നരമാസത്തോളം നീളുന്ന ടൂര്‍ണമെന്റാണിത്. പരിക്കുകള്‍ ടീമുകളെ അലട്ടാനുള്ള സാധ്യതകളും വളരെ വലുതാണ്. ഇത് മാത്രമല്ല പതിനഞ്ചംഗ ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ ടീമിലെ ചില പ്രധാനതാരങ്ങള്‍ക്കും പുറത്തിരിക്കേണ്ടി വരും, ശാസ്ത്രി പറഞ്ഞു.

Top