ന്യൂസിലാന്‍ഡ് വലം കൈയ്യന്‍ പേസര്‍ ലോക്കി ഫെര്‍ഗൂസന്‍ സെമിയില്‍ ഇന്ത്യയെ നേരിടുമോ?

ന്യൂസിലന്‍ഡിലെ ഏറ്റവും ഉയര്‍ന്ന വിക്കറ്ററായ ലോക്കി ഫെര്‍ഗൂസന്‍ ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിലേറ്റ പരിക്കിനെ തുടര്‍ന്ന് അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ കളിച്ചിരുന്നില്ല.ഇന്ത്യക്കെതിരായ ലോകകപ്പ് സെമിയില്‍ ഫെര്‍ഗൂസന് കളിക്കാന്‍ സാധിക്കില്ല എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍.എന്നാല്‍ ഇപ്പോഴിതാ താരം ഇന്ത്യക്കെതിരായ മത്സരത്തില്‍ കളിക്കുമോ എന്ന കാര്യത്തിലെ സംശയങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട്‌ രംഗത്ത് വന്നിരിക്കുകയാണ് ന്യൂസിലന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ്.

ഇന്ത്യയ്‌ക്കെതിരായ സെമിക്ക് മുന്നോടിയായി ലോക്കി ഫെര്‍ഗൂസന്‍ പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നും, പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകുമെന്നുമാണ് ന്യൂസിലന്‍ഡ് പരിശീലകന്‍ ഗാരി സ്റ്റെഡ് പറയുന്നത്.

കഴിഞ്ഞ മത്സരം സെമിഫൈനലോ, ഫൈനലോ ആയിരുന്നെങ്കില്‍ ഒരിക്കലും ഫെര്‍ഗൂസനെ മാറ്റി നിര്‍ത്തില്ലായിരുന്നു, തീര്‍ച്ചയായും അദ്ദേഹത്തെ കളിപ്പിക്കുമായിരുന്നു. ഒരു മുന്‍ കരുതലെന്ന നിലയ്ക്കാണ് പ്രധാനമായും കഴിഞ്ഞ കളിയില്‍ അദ്ദേഹത്തെ മാറ്റി നിര്‍ത്തിയതതെന്നും അദ്ദേഹം പറഞ്ഞു.

Top