ലോകകപ്പ്; വിന്‍ഡീസിന്റെ ഉപനായകന്‍ ഗെയില്‍

ഇംഗ്ലണ്ടില്‍ വെച്ച് നടക്കാനിരിക്കുന്ന ലോകകപ്പില്‍ വിന്‍ഡീസിന്റെ ഉപനായകനായി ക്രിസ് ഗെയില്‍ നിയമിക്കപ്പെട്ടു. പുതിയ മാനേജ്‌മെന്റ് ചുമതലയേറ്റശേഷം വിന്‍ഡീസ് ക്രിക്കറ്റില്‍ വരുത്തുന്ന മാറ്റങ്ങളുടെ ഭാഗമായാണിത്.

അയര്‍ലണ്ട് പരമ്പരയില്‍ വിന്‍ഡീസ് താരം ഷായി ഹോപ് ആണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ലോകകപ്പ് ഗെയിലിന്റെ അവസാന ഏകദിന ടൂര്‍ണ്ണമെന്റാകുമെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പില്‍ വിന്‍ഡീസിനെ ഗെയില്‍ അവസാനമായി നയിച്ചത് 2010 ജൂണിലാണ്. ലാകകപ്പില്‍ വിന്‍ഡീസിനെ പ്രതിനിധാനം ചെയ്യുക എന്നത് തന്നെ സംബന്ധിച്ച് വലിയ ബഹുമതിയാണെന്ന് ഗെയില്‍ പറഞ്ഞു.

Top