ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത; 28 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ

FOOTBALL

ന്യൂഡല്‍ഹി: ലോകകപ്പ്, ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 28 അംഗ ടീമിനെയാണ് പരിശീലകന്‍ ഇഗര്‍ സ്റ്റിമച്ച് പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ടീമിലേക്ക് തിരിച്ചെത്തി. മലയാളി താരങ്ങള്‍ ആഷിക്ക് കുരുണിയനും സഹല്‍ അബ്ദുള്‍ സമദുമാണ് ടീമിലിടം നേടി. ഗ്ലാന്‍ മാര്‍ട്ടിന്‍സ് ആണ് ടീമിലെ ഏക പുതുമുഖം.

കോവിഡ് കാരണം മാറ്റിവച്ച മത്സരങ്ങളാണ് ഇന്ത്യ കളിക്കാന്‍ പോകുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ ഖത്തര്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരെയാണ്. ലോകകപ്പ് യോഗ്യതയില്‍ ജൂണ്‍ മൂന്നിന് ഇന്ത്യന്‍ ടീം ഖത്തറിനെ നേരിടും. ഏഴിന് ബംഗ്ലാദേശുമായും 15ന് അഫ്ഗാനിസ്ഥാനുമായും ടീം കളിക്കും. ദോഹയിലെ ജാസിം ബിന്‍ ഹമാദ് സ്‌റ്റേഡിയത്തില്‍വച്ചാണ് മൂന്ന് മത്സരങ്ങളും.
യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് ഇയില്‍ മൂന്ന് കളിയില്‍ മൂന്ന് പോയിന്റാണ് ഇന്ത്യ നേടിയത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം
ഗോള്‍ കീപ്പര്‍മാര്‍: ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ്, ധീരജ് സിങ്.
പ്രതിരോധം: പ്രീതം കോട്ടല്‍, രാഹുല്‍ ബെക്കെ, നരേന്ദര്‍ ഗെലോട്ട്, ചിങ്‌ളെന്‍സന സിങ്, സന്ദേശ് ജിങ്കന്‍, ആദില്‍ ഖാന്‍, ആകാശ് മിശ്ര, സുഭാശിഷ് ബോസ്.
മധ്യനിര: ഉദാന്ത സിങ്, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ലിസ്റ്റണ്‍ കൊളാസോ, റൗളിന്‍ ബോര്‍ജസ്, ഗ്ലാന്‍ മാര്‍ട്ടിന്‍സ്, അനിരുദ്ധ് ഥാപ്പ, പ്രണോയ് ഹാള്‍ദര്‍, സുരേഷ് സിങ്, ലാലെങ്മാവിയ റാല്‍ട്ടെ, സഹല്‍ അബ്ദുള്‍ സമദ്, യാസിര്‍ മുഹമ്മദ്, ലല്ലിയന്‍സുവാല ചങ്‌തെ, ബിപിന്‍ സിങ്, ആഷിക്ക് കുരുണിയന്‍.
മുന്നേറ്റം: ഇഷാന്‍ പണ്ഡിറ്റ, സുനില്‍ ഛേത്രി, മന്‍വീര്‍ സിങ്.

Top