world cup football; argenteen win

ബുവനോസ് ആരീസ്: മെസിയുടെ കരുത്തില്‍ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനക്ക്‌ തകര്‍പ്പന്‍ ജയം.

കൊളംബിയയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് അര്‍ജന്റീന തോല്‍പിച്ചത്.

നാലു മത്സരങ്ങളിലും തോല്‍വി ഏറ്റുവാങ്ങിയ അര്‍ജന്റീന ഈ മത്സരത്തില്‍ ജയിച്ചില്ലായിരുന്നെങ്കില്‍ ലോകകപ്പ് യോഗ്യത ത്രിശങ്കുവിലാകുമായിരുന്നു.

ഒന്‍പതാം മിനിറ്റില്‍ മെസിയുടെ ഫ്രീകിക്കിങ്ങാണ് അര്‍ജന്റീനയെ മുന്നില്‍ എത്തിച്ചത്. 22ാം മിനിറ്റില്‍ മെസി നീട്ടി നല്‍കിയ പാസില്‍ ലൂക്കാസ് പ്രോറ്റോ ലീഡുയര്‍ത്തി.

83ാം മിനിറ്റില്‍ മെസി പോസ്റ്റിനടത്തുവച്ചു നല്‍കിയ പാസ് വലയിലേക്ക് അടിച്ചുകയറ്റി ഡി മരിയ ഗോള്‍പട്ടിക തികച്ചു.

ജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തി അര്‍ജന്റീന. 24 പോയിന്റുള്ള ബ്രസീലാണ് ഒന്നാമത്. ഉറുഗ്വേ രണ്ടാമതും ഇക്വഡോര്‍ മൂന്നാമതുമാണ്.

Top