ലോകകപ്പ്; ഫൈനലിസ്റ്റുകളെ പ്രവചിച്ച് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍

ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഇന്നലെ അവസാനിച്ചു. ഇനി ടൂര്‍ണമെന്റില്‍ അവശേഷിക്കുന്നത് രണ്ട് സെമിഫൈനലുകളും ഒരു ഫൈനലും ഉള്‍പ്പടെ മൂന്ന് മത്സരങ്ങളാണ്. ഇത്തവണ ലോകപ്പ് സെമി ഫൈനലില്‍ എത്തുന്നത് ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകളാണ്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്ത ഇന്ത്യ, നാലാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിനേയും, രണ്ടാം സ്ഥാനക്കാരായ ഓസ്ട്രേലിയ, മൂന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടിനെയുമാണ് ഇത്തവണ സെമിയില്‍ നേരിടുക

സെമി പോരാട്ടങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് ലോകകപ്പിലെ ഫൈനലിസ്റ്റുകള്‍ ആരൊക്കെയായിരിക്കുമെന്ന് പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ഇതിഹാസ താരം കെവിന്‍ പീറ്റേഴ്‌സണ്‍. സെമിയില്‍ ഓസ്‌ട്രേലിയയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തുമെന്നും ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലായിരിക്കും പോരാട്ടമെന്നുമാണ് പീറ്റേഴ്‌സണ്‍ പറയുന്നുത്. ട്വിറ്ററിലൂടെയായിരുന്നു മുന്‍ ഇംഗ്ലണ്ട് താരത്തിന്റെ പ്രവചനം.

Top