ലോകകപ്പിന് പിന്നാലെ ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനവും ഫ്രാന്‍സിന്

ഫ്രാന്‍സ് : ലോകകപ്പിന് പിന്നാലെ ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനവും ഫ്രാന്‍സിന്. അതേസമയം, കഴിഞ്ഞ മാസം റാങ്കിംഗ് പ്രഖ്യാപിച്ചപ്പോള്‍ 97 സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 96ലേക്ക് ഉയര്‍ന്നു. ഒന്നാം സ്ഥാനം കൈവശം വച്ചിരുന്ന ജര്‍മ്മനി ലോകകപ്പിലെ ദയനീയ പ്രകടനത്തോടെ 15-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബല്‍ജിയമാണ് രണ്ടാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീല്‍ മൂന്നാം സ്ഥാനത്തേക്കിറങ്ങി.

ലോകകപ്പില്‍ വിസ്മയ പ്രകടനവുമായി റണ്ണറപ്പുകളായ ക്രൊയേഷ്യ 20-ാം റാങ്കില്‍ നിന്ന് 4-ാം സ്ഥാനത്തേക്ക് കുതിച്ചു കയറി. ഉറുഗ്വേ അഞ്ചാം സ്ഥാനത്തേക്കും, ഇംഗ്ലണ്ട് ആറാം റാങ്കിലേക്കും കയറി. പോര്‍ച്ചുഗല്‍ ഏഴാം സ്ഥാനത്താണ്. അര്‍ജന്റീന പതിനൊന്നാം സ്ഥാനത്തേക്കിറങ്ങി. അതേസമയം, കഴിഞ്ഞ മാസം റാങ്കിംഗ് പ്രഖ്യാപിച്ചപ്പോള്‍ 97 സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 96 ലേക്ക് ഉയര്‍ന്നു. ജോര്‍ജിയക്കൊപ്പമാണ് ഇന്ത്യ 96-ാം സ്ഥാനം പങ്കിടുന്നത്.

Top