തന്റെ ലോകകപ്പ് ഫേവറിറ്റുകള്‍ ആ ടീം; തുറന്ന് പറഞ്ഞ് രവി ശാസ്ത്രി

വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ തന്റെ ഫേവറിറ്റുകള്‍ ആരാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ പരിശീലകന്‍. കഴിഞ്ഞ കുറച്ച് നാളുകളായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം സ്ഥിരതയുള്ള പ്രകടനമാണ് ക്രിക്കറ്റില്‍ കാഴ്ച വെക്കുന്നതെന്നും അവരാണ് തന്റെ ഫേവറിറ്റ് എന്നുമാണ് രവി ശാസ്ത്രി പറയുന്നത്.

‘കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഇംഗ്ലണ്ട് സ്ഥിരതയുള്ള ടീമാണ്. മള്‍ട്ടി ഡയമെന്‍ഷണല്‍ താരങ്ങളാണ് അവര്‍ക്കുള്ളത്. ആഴത്തിലുള്ള ബാറ്റിംഗ്, ബോളിംഗ് നിരകള്‍ അവര്‍ക്കുണ്ട്. ഇത് മാത്രമല്ല അവരുടെ സ്വന്തം നാട്ടില്‍ തന്നെയാണ് ലോകകപ്പ് നടക്കുന്നതും. അത് കൊണ്ടു തന്നെ ഇംഗ്ലണ്ട് ഫേവറിറ്റുകളായാണ് ലോകകപ്പിനെത്തുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങളുടേതായ ദിവസം ആര്‍ക്കും ആരെയും തോല്‍പ്പിക്കാം. ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ എല്ലാ മത്സരങ്ങളിലും ടീമുകള്‍ അവരുടെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കണം. ‘ശാസ്ത്രി പറഞ്ഞു നിര്‍ത്തി.

Top