ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടി ഇംഗ്ലണ്ട് ടീം

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടി ഇംഗ്ലണ്ട് ടീം. ഈ വര്‍ഷത്തെ ലോകകപ്പ് സീസണില്‍ 74 സിക്‌സുകളാണ് ഇംഗ്ലണ്ട് ഇതുവരെ നേടിയത്.

കഴിഞ്ഞ ലോകകപ്പില്‍ ഏറ്റവും അധികം സിക്‌സ് നേടിയത് വെസ്റ്റിന്‍ഡീസ് ആയിരുന്നു. 68 സിക്‌സുകളായിരുന്നു അന്ന് വെസ്റ്റിന്‍ഡീസ് നേടിയിരുന്നത്. 2007 ല്‍ 67 സിക്‌സുകള്‍ നേടിയ ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്.

സിക്‌സുകളുടെ കാര്യത്തില്‍ ഒന്നല്ല രണ്ട് റെക്കോര്‍ഡുകളാണ് ഇംഗ്ലണ്ട് തിരുത്തിയത്. ഒരു ഏകദിനത്തില്‍ ഏറ്റവും അധികം സിക്‌സ് നേടിയ ടീം ഇപ്പോള്‍ ഇംഗ്ലണ്ടാണ്. അഫ്ഗാനെതിരെ നേടിയ 25 സിക്‌സ്.

ഒരിന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളെന്ന റെക്കോര്‍ഡും ഇംഗ്ലണ്ട് നായകന്‍ ഇയോണ്‍ മോര്‍ഗന്‍ സ്വന്തമാക്കി. 17 സിക്‌സുകളാണ് അഫ്ഗാനെതിരെ മോര്‍ഗന്‍ അടിച്ചുകൂട്ടിയത്. 22 സിക്‌സുമായി ഇയോണ്‍ മോര്‍ഗനാണ് ടൂര്‍ണമെന്റിലെ സിക്‌സ് വേട്ടയില്‍ ഒന്നാമത്.

Top