ലോകകപ്പ് ക്രിക്കറ്റ്; ന്യൂസിലന്‍ഡിനെതിരെ ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു

ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് ഇംഗ്ലണ്ട്. സെമി ലക്ഷ്യമിട്ട് ഇരു ടീമുകളും ഇന്ന് ഏറ്റുമുട്ടും.

എട്ട് മത്സരത്തില്‍ നിന്ന് 10 പോയിന്റുമായി ഇംഗ്ലണ്ടും അത്രതന്നെ മത്സരത്തില്‍ നിന്ന് 11 പോയിന്റുമായി ന്യൂസീലന്‍ഡും സെമി ഫൈനലിന്റെ പടിവാതിലിലാണ്. ഇന്ന് വിജയിക്കുന്നവര്‍ക്ക് സെമി ഫൈനലിലേക്ക് മുന്നേറാം. എന്നാല്‍ തോറ്റാല്‍ പാക്കിസ്ഥാന്റെ മത്സര ഫലത്തെക്കൂടി ആശ്രയിച്ചിരിക്കും സെമി പ്രവേശനം.

Top