ലോകകപ്പില്‍ കിരീടം അണിയുക ഇവര്‍; പ്രവചനവുമായി മുന്‍ ഓസീസ് താരം

ഇംഗ്ലണ്ടില്‍ വെച്ച് നടക്കാനിരിക്കുന്ന ലോകകപ്പിന് ഇനി രണ്ട് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കിരീടം നേടാന്‍ സാധ്യതയുള്ള ടീമിനെ പ്രവചിച്ച് മുന്‍ ഓസീസ് പേസര്‍ ഗ്ലെന്‍ മഗ്രാത്. ഈ വര്‍ഷത്തെ ലോകകപ്പ് കിരീടം അണിയുന്നത് അതിഥേയര്‍ തന്നെയാണന്നാണ് ഓസീസ് പേസര്‍ പറയുന്നത്.

ഇംഗ്ലണ്ട് മികച്ചൊരു ഏകദിന ടീമാണ്. എന്നെ സംബന്ധിച്ചിടത്തോളം അവര്‍ തന്നെയാണ് ലോകകപ്പ് നേടാന്‍ സാധ്യതയുള്ള ടീം. അവര്‍ നന്നായി കളിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയോട് സംസാരിക്കുകയായിരുന്നു മഗ്രാത്.ഇന്ത്യയെ എഴുതിത്തള്ളാനാവില്ല. ഏകദിന ക്രിക്കറ്റില്‍ വിരാട് കോലിയും സംഘവും ശക്തരാണെന്നും മഗ്രാത് കൂട്ടിച്ചേര്‍ത്തു.

മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പില്‍ ആദ്യ മത്സരം ഇംഗ്ലണ്ടും- ദക്ഷിണാഫ്രിക്കയും തമ്മിലാണ്.

Top