ലോകകപ്പ് ക്രിക്കറ്റ്; പാക്കിസ്ഥാനെ വീഴ്ത്തി വെസ്റ്റിന്‍ഡീസ്

നോട്ടിംഗ്ഹാം: ലോകകപ്പ് ക്രിക്കറ്റ് പന്ത്രണ്ടാം സീസണില്‍ പാക്കിസ്ഥാനെതിരെ വെസ്റ്റിന്‍ഡീസിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. നോട്ടിംഗ്ഹാമില്‍ വിന്‍ഡീസ് പേസ് ആക്രമണത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതിരുന്ന പാക്കിസ്ഥാന്‍ 21.4 ഓവറില്‍ 105 റണ്‍സില്‍ ഓള്‍ ഔട്ടാവുകയായിരുന്നു. പാക്കിസ്ഥാന്റെ 105 റണ്‍സ് പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസ് സംഘം 13.4 ഓവറില്‍ ജയത്തിലെത്തി.

ക്രിസ് ഗെയ്ലിന്റെ അര്‍ദ്ധ സെഞ്ചുറിയാണ്(34 പന്തില്‍ 50) വിന്‍ഡീസിന് ജയം സമ്മാനിച്ചത്. പാക്കിസ്ഥാനായി മുഹമ്മദ് ആമിര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, നാല് വിക്കറ്റുമായി ഓഷേന്‍ തോമസും മൂന്ന് വിക്കറ്റുമായി ഹോള്‍ഡറുമാണ് പാക്കിസ്ഥാനെ 105ല്‍ ഒതുക്കിയത്.

Top