കാത്തിരിപ്പിനൊടുവില്‍ ക്രിക്കറ്റ് ലോകകപ്പ് എത്തുന്നു 30 ന് തുടക്കമാവും

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന്റെ പന്ത്രണ്ടാം സീസണ്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി 30ന് ആരംഭിക്കും. ജൂലൈ 14 വരെ നീളുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയടക്കം 10 ടീമുകളാണ് പങ്കെടുക്കുക.

2011ലും 2015ലും 14 ടീമുകളാണ് പങ്കെടുത്തത്. 2011ല്‍ ഇന്ത്യയും 2015ല്‍ ഓസ്ട്രേലിയയും ചാമ്പ്യന്‍മാരായി. ഇക്കുറി ആതിഥേയരായ ഇംഗ്ലണ്ടിനും ഇന്ത്യക്കും പുറമേ ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ബംഗ്ളാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, വെസ്റ്റിന്‍ഡീസ് എന്നിവരും പങ്കെടുക്കും. സിംബാബ്വെ ഇത്തവണയില്ല.

11 സ്റ്റേഡിയങ്ങളിലാണ് ഫൈനല്‍ അടക്കം 48 മത്സരങ്ങള്‍ നടക്കുക. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഉദ്ഘാടനമത്സരം 30ന് ലണ്ടനിലെ ഓവല്‍ മൈതാനത്ത് നടക്കും. ജൂലൈ 14ന് ഫൈനല്‍ ലോര്‍ഡ്സിലും.

ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന നാലു ടീമുകള്‍ സെമിഫെനല്‍ കളിക്കും. ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹമത്സരങ്ങള്‍ അവസാനഘട്ടത്തിലാണ്.

Top