ലോകകപ്പ്; ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു

ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരേ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. ഇന്ത്യയുടെ അവസാന ഒന്നാം റൗണ്ട് പോരാട്ടമാണിത്.

ഇന്ത്യ ശ്രീലങ്കയോട് ജയിച്ച് ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയ തോല്‍ക്കുക കൂടി ചെയ്താല്‍ ഇന്ത്യയ്ക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരാകാം. ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ നേരത്തെ തന്നെ സെമി ബര്‍ത്ത് ഉറപ്പാക്കിയിരുന്നു.

രണ്ടു മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ അവസാന ഗ്രൂപ്പ് പോരാട്ടത്തിനിറങ്ങിയത്. മുഹമ്മദ് ഷമിയും യുസ് വേന്ദ്ര ചഹലും ടീമിലില്ല. പകരം രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും ടീമിലെത്തി. ഈ ലോകകപ്പില്‍ ആദ്യമായാണ് ജഡേജയ്ക്ക് അന്തിമ ഇലവനില്‍ സ്ഥാനം ലഭിക്കുന്നത്. ശ്രീലങ്ക കഴിഞ്ഞ മത്സരം കളിച്ച ടീമിനെ തന്നെ നിലനിര്‍ത്തി.

Top