ലോകകപ്പ് ക്രിക്കറ്റിലെ താരം വിരാട് കോലി;11 മത്സരങ്ങളില്‍ 95.62 ശരാശരിയില്‍ 765 റണ്‍സ്

റ് അര്‍ദ്ധസെഞ്ചുറികളും, 3 സെഞ്ചുറികളും, 1 വിക്കറ്റും നേടി ലോകകപ്പിലെ താരമായി വിരാട് കോലി. 11 മത്സരങ്ങളില്‍ 95.62 ശരാശരിയില്‍ 765 റണ്‍സ് അടിച്ചുകൂട്ടിയാണ് കോലി ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. 90 സ്‌ട്രൈക്ക് റേറ്റിലാണ് കോലിയുടെ നേട്ടം. ഇന്ന് ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ കോലി 63 പന്തില്‍ 54 റണ്‍സ് നേടി പുറത്താവുകയായിരുന്നു.

ഇന്ത്യയെ ഏഴ് വിക്കറ്റിനു തകര്‍ത്തെറിത്താണ് ഓസ്‌ട്രേലിയ ആറാം ലോക കിരീടം സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ടുവച്ച 241 റണ്‍സ് വിജയലക്ഷ്യം 7 ഓവറും 6 വിക്കറ്റും ബാക്കിനിര്‍ത്തി ഓസ്‌ട്രേലിയ അനായാസം മറികടന്നു.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ പുറത്താക്കാന്‍ തകര്‍പ്പന്‍ ക്യാച്ചെടുത്ത ഹെഡ് 120 പന്തില്‍ 137 റണ്‍സ് നേടി ഓസ്‌ട്രേലിയയുടെ ടോപ്പ് സ്‌കോറര്‍ ആയി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ 2 വിക്കറ്റ് വീഴ്ത്തി.

Top