വേള്‍ഡ് കപ്പില്‍ ക്യാപ്റ്റനാവേണ്ടത് ധോണിയെന്ന വാദവുമായി അജയ് ജഡേജ

വേള്‍ഡ് കപ്പില്‍ ക്യാപ്റ്റനാവേണ്ടത് ധോണിയാണെന്ന അഭിപ്രായവുമായി അജയ് ജഡേജ. ലോക കപ്പിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവനെ തെരഞ്ഞെടുത്തപ്പോഴായിരുന്നു കൊഹ്‌ലിക്ക് പകരം ധോനിക്ക് നേരെ ജഡേജ വിരല്‍ ചൂണ്ടിയത്. ജഡേജയുടെ പ്ലേയിങ് ഇലവന്‍ ആരാധകരെ കുറച്ചൊന്ന് ഞെട്ടിക്കുന്നതാണ്.

ജഡേജ പറയുന്നത് ഇങ്ങനെ ധോണിയെ ക്യാപ്റ്റനാക്കിയതിന് ശേഷം ജഡേജയുടെ പ്ലേയിങ് ഇലവന്‍ ആരാധകരെ കുറച്ചൊന്ന് ഞെട്ടിക്കുന്നതാണ്. ധോനിയെ ക്യാപ്റ്റനാക്കിയതിന് പുറമെ, ആര്‍.അശ്വിനേയും, രവീന്ദ്ര ജഡേജയേയും അദ്ദേഹം തന്റെ ടീമില്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

നാല് സ്പിന്നര്‍മാരാണ് ജഡേജയുടെ ടീമില്‍ ഇടംപിടിച്ചത്. കുല്‍ദീപ്, ചഹല്‍, അശ്വിന്‍, ജഡേജ എന്നിവര്‍. ഇംഗ്ലണ്ട് ലോക കപ്പിന് വേദിയാവുമ്പോള്‍ നാല് സ്പിന്നര്‍മാരുടെ സാന്നിധ്യം എന്തിനെന്നാണ് ആരാധകരുടെ ചോദ്യം. അജയ് ജഡേജയുടെ പ്ലേയിങ് ഇലവന്‍ ഇങ്ങനെ,രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, വിരാട് കോഹ് ലി, ധോനി(വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), പന്ത്, കാര്‍ത്തിക്, റായിഡു, ഹര്‍ദിക് പാണ്ഡ്യ, ഭുവി, കുല്‍ദീപ്, ചഹല്‍, ബൂമ്ര, മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ, അശ്വിന്‍.

Top