ബൗണ്ടറികളുടെ എണ്ണമെടുത്ത് വിജയിയെ നിശ്ചയിച്ചത് ശരിയായില്ല; വിമര്‍ശനവുമായി സച്ചിന്‍

sachin

ലോകകപ്പ് ഫൈനലില്‍ വിജയികളെ തീരുമാനിച്ചത് ബൗണ്ടറി കണക്കിലൂടെയായിരുന്നു. ഇതിനെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ബൗണ്ടറികളുടെ എണ്ണമെടുത്ത് വിജയിയെ നിശ്ചയിച്ചത് ശരിയായില്ലെന്നും ഒരു സൂപ്പര്‍ ഓവര്‍ കൂടി കളിക്കുക എന്നതായിരുന്നു അഭികാമ്യമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. ‘

ഒരു സൂപ്പര്‍ ഓവര്‍ കൂടി കളിക്കുകയായിരുന്നു നല്ലത് എന്നാണ് എനിക്ക് തോന്നിയത്. ബൗണ്ടറികളുടെ എണ്ണം മാനദണ്ഡമാക്കിയത് ശരിയായില്ല. ലോകകപ്പ് ഫൈനല്‍ എന്നല്ല, എല്ലാ കളിയും പ്രധാനപ്പെട്ടതാണ്.’ സച്ചിന്‍ പറഞ്ഞു.

നേരത്തെ ഐസിസിയുടെ തീരുമാനത്തിനെതിരെ യുവരാജ് സിംഗ്, ഗൗതം ഗംഭീര്‍, രോഹിത് ശര്‍മ്മ എന്നിവരും രംഗത്തെത്തിയിരുന്നു. ലോര്‍ഡ്സില്‍ നടന്ന ഫൈനലില്‍ ഇംഗ്ലണ്ടിനെയായിരുന്നു വിജയിയായി പ്രഖ്യാപിച്ചത്. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ഇരുടീമുകളും തുല്യസ്‌കോര്‍ നേടിയപ്പോള്‍ കൂടുതല്‍ ബൗണ്ടറി നേടിയ ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

Top