ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു

ലോകകപ്പിനുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരം മഷ് റഫി മൊര്‍ത്താസയാണ് ക്യാപ്റ്റനായി പതിനഞ്ചംഗ ടീമിനെ നയിക്കുന്നത്. ഓള്‍ റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനാണ് വൈസ് ക്യാപ്റ്റന്‍. ഇന്ന് മിര്‍പൂരില്‍ ബംഗ്ലാദേശ് ചീഫ് സെലക്ടര്‍മാരായ മിനാജുല്‍ അബേദിന്‍, ഹബീബുള്‍ ബാഷര്‍ എന്നിവര്‍ ചേര്‍ന്നാണ് ടീം പ്രഖ്യാപനം നടത്തിയത്.

പേസ് ബൗളര്‍ അബു ജയേദ് ചൗധരി, മധ്യനിര ബാറ്റ്‌സ്മാന്‍ മൊസാദക് ഹൊസൈന്‍ എന്നിവര്‍ ടീമിലുള്‍പ്പെട്ടപ്പോള്‍, തമീം ഇഖ്ബാല്‍, മൊഹമ്മദ് മിഥുന്‍, ലിട്ടണ്‍ ദാസ്, മുഷ്ഫിഖുര്‍ റഹീം, മുസ്താഫിസുര്‍ റഹ്മാന്‍ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ബംഗ്ലാദേശ് ടീം ഇങ്ങനെ – മഷ് റഫി മൊര്‍ത്താസ (ക്യാപ്റ്റന്‍), ഷക്കീബ് അല്‍ ഹസന്‍ (വൈസ് ക്യാപ്റ്റന്‍), തമീം ഇഖ്ബാല്‍, ലിട്ടണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിഖുര്‍ റഹീം, മൊഹമ്മദ് മിഥുന്‍, മഹ്മുദുള്ള , മെഹ്ദി ഹസന്‍, മുസ്താഫിസുര്‍ റഹ്മാന്‍, റൂബല്‍ ഹുസൈന്‍, മൊഹമ്മദ് സൈഫുദീന്‍, സബ്ബീര്‍ റഹ്മാന്‍, അബു ജയേദ്, മൊസാദക് ഹുസൈന്‍.

Top